Kaumudi

ผู้เขียน: ที่มา:ต้นฉบับ เวลา:2022-11-21 เรียกดู:

ദോഹ: ഫുട്‌ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ടീമുകള്‍ ഓരോന്നായി ഖത്തറിലെത്തി തുടങ്ങി. എന്നാല്‍ പോളണ്ട് ടീം ഖത്തറിലെത്തിയതാണ് ഏറെ ശ്രദ്ധേയം. എഫ്16 യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെയാണ് പോളണ്ട് ടീം എത്തിയത്.

റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പോളണ്ട് തങ്ങളുടെ ദേശീയ താരങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റ് രാജ്യത്തേക്കുള്ള യാത്രക്ക് യുദ്ധവിമാനങ്ങള്‍ അകമ്പടിയായി നല്‍കിയത്. ഞങ്ങളെ എഫ്16 വിമാനങ്ങളുടെ അകമ്പടിയോടെ പോളണ്ടിന്റെ തെക്കന്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയ പൈലറ്റുമാര്‍ക്ക് നന്ദിയും ആശംസകളും എന്നു കുറിച്ച് പോളണ്ട് ടീം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ചൊവ്വാഴ്ച മെക്‌സിക്കോക്കെതിരായ ഗ്രൂപ്പ് സി പോരാട്ടത്തോടെയാണ് പോളണ്ട് ഖത്തര്‍ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. നവംബര്‍ 26ന് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി നയിക്കുന്ന ടീം സൗദി അറേബ്യയെ നേരിടും. നവംബര്‍ 30ന് ഗ്രൂപ്പിലെ ഏറ്റവും ഫേവറിറ്റായ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുമാണ് ഏറ്റുമുട്ടല്‍.

---

:

:

;

;

--

:

20 :

:

--

--

--

:

:

, :

;

Headquarters :KalakaumudiKalakaumudi GardensKumarapuramThiruvananthapuram - 695011Phone - 0471 - 2443531, 2447870

Kalakaumudi PublicationsKalakaumudi Gardens,Kumarapuram, Medical College POPh : 91-